സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പുറത്ത്. വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. .ഇന്ത്യ-പാക് സംഘർഷത്തിന് ഇടയിലാണ് ഇക്കുറി ഫലപ്രഖ്യാപനം വരുന്നത്കഴിഞ്ഞ വർഷം മെയ് എട്ടിനായിരുന്നു ഫലം. മാർച്ച് മൂന്നിനാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ആരംഭിച്ചത്. മാർച്ച് 26നാണ് പരീക്ഷകൾ അവസാനിച്ചത്. എസ്എസ്എൽസിക്ക് മലയാളം ഒന്നാം പാർട്ട് പരീക്ഷയായിരുന്നു ആദ്യ ദിനത്തിൽ നടന്നത്. കർശന സുരക്ഷയോടെ ആയിരുന്നു പരീക്ഷകൾ അവസാനിച്ചത്.