Banner Ads

വൻ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന; പവന് 200 രൂപ കൂടി

കൊച്ചി: തുടർച്ചയായ ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 12,615 രൂപയായും പവൻ വില 1,00,920 രൂപയായും ഉയർന്നു.18 കാരറ്റ് സ്വർണവിലയിലും സമാനമായ വർധനവുണ്ടായിട്ടുണ്ട്.

ഗ്രാമിന് 25 രൂപ കൂടി 10,325 രൂപയായും, പവന് 200 രൂപ വർധിച്ച് 82,600 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ നഷ്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ ചെറിയ മുന്നേറ്റത്തിന് ശേഷം വില വീണ്ടും താഴേക്ക് ഇറങ്ങുകയാണ്. ഔൺസിന് മൂന്ന് ഡോളറിന്റെ നഷ്ടത്തോടെ 3,878 ഡോളർ എന്ന നിരക്കിലാണ് നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണവ്യാപാരം നടക്കുന്നത്.