
തിരുവനന്തപുരം: കേരളത്തിൽ എട്ട് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.അതേസമയം, നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഒരാളെ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്നു ഇദ്ദേഹം. നിലവിൽ നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി വെന്റിലേറ്ററിൽ തുടരുകയാണ്.