
ആലപ്പുഴ:രണ്ടാം കുട്ടനാട് പാക്കേജിൽ 100 കോടി രൂപയുടെ പദ്ധതികൾക്ക് കഴിഞ്ഞവർഷം ജനുവരിയിലാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ ആലപ്പുഴ ജില്ലയിൽ 32 പ്രവൃത്തികളാണ് നടപ്പാക്കുന്നത്. 43.17 കോടി രൂപയാണ് ജില്ലയിലെ പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞവർഷം മാർച്ച് 31ന് മുമ്ബ് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തികൾ നടപ്പാക്കാനാണ് ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചത്.
2020 സെപ്റ്റംബർ 17നാണ് 2447.6 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ജലസേചനം, കൃഷി, വ്യവസായം, വൈദ്യുതി, ടൂറിസം. ഫിഷറീസ്, മൃഗസംരക്ഷണം. വാട്ടർ അതോറിറ്റി വകുപ്പുകളാണ് പദ്ധതി തയാറാക്കിയത്. പാടശേഖരങ്ങളുടെ നവീകരണം, പുറംബണ്ടുകൾ ബലപ്പെടുത്തലുകൾ, മോട്ടോർതറ പുനർനിർമാണം. പുതിയ മോട്ടോർ സ്ഥാപിക്കൽ വെള്ളം ഒഴുക്കുന്നതിനായി കലുങ്കുകളുടെ നിർമാണം. സംസ്ഥാന സർക്കാറിൻ്റെ സാമ്ബത്തിക പ്രതിസന്ധിയാണ് പദ്ധതി നടപ്പാക്കുന്നതിന് തടസ്സം ഒരു വർഷം ആയിട്ടും ഇപ്പോഴും ഭൂരിഭാഗം പ്രവൃത്തികളുടെയും ടെൻഡർ നടപടികൾ പോലും പൂർത്തീകരിക്കാൻ ഇറിഗേഷൻ വകുപ്പിനായിട്ടില്ല.
കഴിഞ്ഞവർഷം മാർച്ചിലാണ് 100 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയത്.ബൈപാസ് ചാലുകളിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കൽ, എക്കൽ, ചെളി എന്നിവ നീക്കി നീരോഴുക്ക് ശക്തിപെടുത്തൽ, ലീഡിംഗ് ചാനലുകളുടെ ആഴം വർധിപ്പിക്കൽ എന്നിവയാണ് നടപ്പാക്കുക. ആലപ്പുഴ ജില്ലയിലെ 32 പ്രവൃത്തികളിൽ ടെൻഡർ നടപടികൾപോലും തുടങ്ങാത്തവയുമുണ്ട്. രണ്ടാം കുട്ടനാട് പാക്കേജ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് സി.പി.എം ജില്ല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.