Banner Ads

സൈബർ സുരക്ഷാ റാങ്കിങ്ങിൽ സൗദി അറേബ്യ ഒന്നാമത്; 2024-ലെ റിപ്പോർട്ട് പുറത്ത്

റിയാദ് :അടുത്തിടെ പുറത്തിറക്കിയ വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്ക് 2024 പ്രകാരം സൈബർ സുരക്ഷാ റാങ്കിങ്ങിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്തെത്തി. സ്വിസ് ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻറ് ഡെവലപ്‌മെൻറ് (ഐ.എം.ഡി) ആണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സൈബർ സുരക്ഷാ നിയമങ്ങളിലെ കർശന നടപടികളാണ് സൗദിയെ ഈ നേട്ടത്തിന് അർഹമാക്കിയത്.

ഈ നേട്ടത്തിൽ നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി (എൻ.സി.എ) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. മുസൈദ് അൽ ഐബാൻ സൗദി ഭരണകൂടത്തെ അഭിനന്ദിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ മാർഗനിർദേശങ്ങളും നിരന്തരമായ പിന്തുണയുമാണ് ഈ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ‘സൗദി വിഷൻ 2030’ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.