ആലപ്പുഴ: ആലപ്പുഴ ജില്ലയ്ക്ക് ശനിയാഴ്ച അവധി,
നെഹ്രു ട്രോഫി വള്ളംകളി പ്രമാണിച്ചാണ് പൊതു അവധി കളക്ടർ പ്രഖ്യാപിച്ചത്. വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ നിവേദനം നല്‍കിയിരുന്നു.വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ജലോത്സവത്തില്‍ 19 ചുണ്ടന്‍ വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്.70ാമത് നെഹ്‌റു ട്രോഫി ജലോത്സവമാണ് നടക്കാൻ പോകുന്നത് .ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാനo ഉണ്ടായത്.