തിരുവനന്തപുരം: മായം കലർന്ന നെയ്യ് വിതരണം, സംസ്ഥാനത്ത് മൂന്ന് ബ്രാൻഡുകള്‍ നിരോധിച്ചു.
ബ്രാൻഡുകള്‍ വില്പനയ്‌ക്ക് വച്ച സാമ്ബിളുകള്‍ പരിശോധിച്ച ഭക്ഷ്യസുരക്ഷാ വിഭാഗം നെയ്യില്‍ സസ്യ എണ്ണയും വനസ്പതിയും കണ്ടെത്തുകയായിരുന്നു.ചോയ്‌സ്, മേന്മ, എസ് ആർ എസ് എന്നീ ബ്രാൻഡുകളുടെ നെയ്യ് ഉത്പാദനവും സംഭരണവും വില്പനയുമാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്.നെയ്യ് എന്ന ലേബലിലാണ് വില്പനയെങ്കിലും ഇവയില്‍ വനസ്പതിയും സസ്യ എണ്ണയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഈ ബ്രാൻഡുകള്‍ക്കെതിരെ നടപടിയെടുത്തത്.തിരുവനന്തപുരം അമ്ബൂരി ചപ്പാത്തിൻകരയിലെ ചോയ്സ് ഹെർബല്‍സാണ് ഈ മൂന്ന് ബ്രാൻഡുകളുടെയും ഉടമകള്‍ അധികലാഭം ലക്ഷ്യമിട്ടാണ് മായം കലർത്തിയതെന്നാണ് സൂചന.