Banner Ads

ശബരിമല ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാലം – മകരവിളക്ക് വിളക്ക് തീർത്ഥാടന കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല ഇന്ന് തുറക്കും.7 മണി മുതല്‍ നെയ്യഭിഷേകം ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നട അടയ്ക്കും വൈകിട്ട് മൂന്നുമണിക്ക് വീണ്ടും നട തുറക്കും. ദീപാരാധനയ്ക്കും പതിവ് പൂജകള്‍ക്കും ശേഷം രാത്രി 11ന് നട അടയ്ക്കും.

തീർത്ഥാടക തിരക്ക് പരിഗണിച്ച്‌ ഈ മണ്ഡല- മകര വിളക്ക് കാലയളവില്‍ 18 മണിക്കൂർ നേരം ഭക്തർക്ക് ദർശന സൗകര്യം ലഭ്യമാകും.വൈകിട്ട് 5 മണിക്ക് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്ബൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും.

നിയുക്ത ശബരിമല മേല്‍ശാന്തിയായ അരുണ്‍ കുമാർ നമ്ബൂതിരി, മാളികപ്പുറം മേല്‍ശാന്തി വാസുദേവൻ നമ്ബൂതിരി എന്നിവർ പതിനെട്ടാം പടി ചവിട്ടും. പിന്നാലെ ഭക്തരുടെ പടി കയറ്റം ആരംഭിക്കും.രാത്രി 10 മണിക്ക് തിരുനട അടച്ച ശേഷം മേല്‍ശാന്തി പി എൻ അരുണ്‍ നമ്ബൂതിരി ശ്രീകോവിലിന്റെ താക്കോല്‍ നിയുക്ത മേല്‍ശാന്തിയായ അരുണ്‍കുമാർ നമ്ബൂതിരിക്ക് കൈമാറും. വൃശ്ചികപ്പുലരിയായ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ശബരിമലയിൽ മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കും

Leave a Reply

Your email address will not be published. Required fields are marked *