
ശബരിമല: ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട നാളെ (മെയ് 14) വൈകിട്ട് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും.
നട തുറക്കുന്നത് മെയ് 14, വൈകിട്ട് 5 മണി.നെയ്യഭിഷേകം തുടക്കം ഇടവമാസം ഒന്നായ മെയ് 15 പുലർച്ചെ മുതൽ.പടിപൂജ മെയ് 15 മുതൽ 19 വരെ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.നട അടയ്ക്കുന്നത് മെയ് 19 രാത്രി 10 മണിക്ക്.ദർശന ക്രമീകരണങ്ങൾ നട തുറന്നാലുടൻ പതിനെട്ടാംപടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ഇതിന് ശേഷമായിരിക്കും ഭക്തരെ ദർശനത്തിനായി മല കയറാൻ അനുവദിക്കുക.
ഉദയാസ്തമന പൂജ, കളഭാഭിഷേകം തുടങ്ങിയ പ്രത്യേക ചടങ്ങുകളും പൂജാ ദിനങ്ങളിൽ നടക്കും.ശബരിമല ദർശനം ആഗ്രഹിക്കുന്ന ഭക്തർ വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിംഗ് സൗകര്യം ലഭ്യമാണ്.