
കൃഷ്ണഗിരി: തമിഴ്നാട്-കർണാടക അതിർത്തിയായ കൃഷ്ണഗിരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. പട്ടാമ്പി കരിമ്പുള്ളി സ്വദേശി വിനീതിന്റെ ഭാര്യ ദിവ്യ (35), സഹോദരൻ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (30) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിനീത് ചികിത്സയിലാണ്.ബംഗളൂരുവിൽ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു എട്ടുപേരടങ്ങുന്ന കുടുംബം. കൃഷ്ണഗിരിക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ പഞ്ചറായി. തുടർന്ന് റോഡരികിൽ വാഹനം നിർത്തി ടയർ മാറ്റുന്നതിനിടെ പുറകിലൂടെ വന്ന ലോറി ഇവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.