Banner Ads

വെന്തുരുകുന്ന കേരളത്തിന് ആശ്വാസം; മറ്റന്നാൾ മുതൽ വേനൽമഴ വരുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : കടുത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 29 മുതൽ വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ സീസണിലെ മെച്ചപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാൾ (ചൊവ്വാഴ്ച) മുതൽ തന്നെ മഴയ്ക്കുള്ള സാധ്യതയുണ്ട്. മഴയെത്തുന്നത് വരെ കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. പകൽ സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.