
പട്ടാമ്പി: പാലക്കാട് ജില്ലയിലെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്‌സിന് ഉജ്ജ്വല വിജയം. മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്നാം തവണയും നിയമസഭയിലെത്തുന്ന മുഹ്‌സിൻ, പട്ടാമ്പി തന്റെ ഉറച്ച മണ്ണാണെന്ന് വീണ്ടും തെളിയിച്ചു. വോട്ടെണ്ണലിന്റെ വിവിധ ഘട്ടങ്ങളിൽ യുഡിഎഫിന്റെ ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും അന്തിമ വിജയം മുഹ്‌സിനൊപ്പം നിൽക്കുകയായിരുന്നു.
വിജയത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഹ്‌സിൻ വൈകാരികമായാണ് പ്രതികരിച്ചത്.”കഴിഞ്ഞ പത്ത് വർഷമായി പട്ടാമ്പിയിലെ ജനങ്ങൾക്കൊപ്പം ഒരു മകനായും സഹോദരനായും ഞാൻ നിന്നിട്ടുണ്ട്. അവർക്ക് നൽകിയ സ്നേഹവും സേവനവും അവർ വോട്ടിലൂടെ തിരിച്ചുനൽകി. ഈ ഹാട്രിക് വിജയം പട്ടാമ്പിയിലെ സാധാരണക്കാരായ മനുഷ്യർക്കും പാർട്ടിക്കും സമർപ്പിക്കുന്നു