Banner Ads

ചിങ്ങത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂരിൽ റെക്കോർഡ് കല്യാണമേളം; 400 കടക്കാൻ ബുക്കിങ്, 9 മണ്ഡപങ്ങൾ ഒരുക്കും

തൃശൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഏറ്റവും വലിയ വിവാഹത്തിരക്കിന് കളമൊരുങ്ങുന്നു. ഓഗസ്റ്റ് 23ലെ വിശേഷദിവസത്തിലേക്ക് ഇതുവരെ 392 വിവാഹങ്ങളാണ് ദേവസ്വത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്.

23-ാം തീയതി വരെ ബുക്കിങ്ങിന് അവസരമുള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സെപ്റ്റംബർ 8 ന് 334 വിവാഹങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. നിലവിൽ നാല് വിവാഹ മണ്ഡപങ്ങളാണ് ഗുരുവായൂരിൽ ഉള്ളത്.

തിരക്ക് പ്രമാണിച്ച് 5 മണ്ഡപങ്ങൾ കൂടി സജ്ജീകരിക്കാൻ ദേവസ്വം തീരുമാനിച്ചു. വിവാഹസംഘങ്ങൾക്കും ഭക്തജനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെ ദർശനവും ചടങ്ങുകളും പൂർത്തിയാക്കുന്നതിനായി വിപുലമായ സുരക്ഷാ-പാർക്കിംഗ് ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.