Banner Ads

രത്തൻ ടാറ്റ രക്തസമ്മർദം മൂലം ആശുപത്രിയില്‍

മുംബൈ:പെട്ടെന്നു രക്തസമ്മർദം കുറഞ്ഞതിനെ തുടർന്നാണിത്. ടാറ്റാ സണ്‍സിന്റെ മുൻ ചെയർമാൻ രത്തൻ ടാറ്റയെ (86) മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ ആശങ്കപ്പെടേണ്ടതില്ലെന്നും തന്റെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്നും രത്തൻ ടാറ്റ തന്നെ മറുപടി നല്‍കിയിട്ടുണ്ട്.

തനിക്ക് പ്രായത്തിന്റേതായ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പരിശോധനകളാണ് നടക്കുന്നത്.ആശങ്കപ്പെടേണ്ടെന്നും ആരും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നീണ്ട 21 വർഷം (1991-2012) ടാറ്റ ഗ്രൂപ്പിനെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹം നിലവില്‍ മുംബൈയിലാണ് . നിലവില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *