Banner Ads

വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌ത്‌ ഗർഭിണിയാക്കി ; മലയാളി യുവാവ് പിടിയില്‍

ബെംഗളൂരു : ഛത്തീസ്ഗഢ് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്‌ത്‌ ഗർഭിണിയാക്കിയ കേസില്‍ ബെംഗളൂരുവില്‍ മലയാളി യുവാവ് പിടിയില്‍. ഗോവിന്ദപുര പോലീസ് അറസ്റ്റുചെയ്തത് കോഴിക്കോട് ബേപ്പൂർ സ്വദേശി ബിലാല്‍ റഫീഖിനെയാണ്(50).  ഇയാളുടെ മാതാപിതാക്കളും കേസിലെ പ്രതികളാണ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്.  2021-ലാണ് മർച്ചന്റ് നേവിയില്‍ മെക്കാനിക്കായിരുന്ന ഇയാള്‍ യുവതിയുമായി പരിചയം സൃഷ്ടിക്കുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും രണ്ടുതവണ ഗർഭിണിയാക്കുകയും ചെയ്തെന്നാണ് നഗരത്തിലെ ആശുപത്രിയില്‍ നഴ്‌സായ യുവതി പരാതിയില്‍ പറഞ്ഞത്.

2022-ലും 2023-ലുമാണ് ഈ സംഭവം നടക്കുന്നത്.  രണ്ടുതവണയും ഇയാള്‍ നിർബന്ധിച്ച്‌ ഗർഭം അലസിപ്പിക്കുകയായിരുന്നു.  ബലാത്സംഗത്തില്‍ മൂന്നാംതവണയും യുവതി ഗർഭിണിയാണെന്ന് പോലീസ് പറഞ്ഞു.  അതേസമയം പരാതിയില്‍ പറയുന്നത് ബിലാല്‍ റഫീഖിന്റെ മാതാപിതാക്കള്‍ വിവാഹത്തെ എതിർക്കുകയും ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ്. ഇതേത്തുടർന്നാണ് ഇവരെ ഇരുവരെയും കേസില്‍ പ്രതികളാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *