Banner Ads

പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം: മുഖ്യമന്ത്രി വി.ഡി. സതീശന് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നതിനിടെ വിഷയം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്തയച്ചു. തെരുവിലിറങ്ങി സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. പി.എസ്.സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ ബി.ജെ.പി കോർ കമ്മിറ്റി യോഗം ചേർന്ന് സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾക്ക് രൂപം നൽകും.