കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള തന്റെ നിലപാട് അറിയിച്ച് നടൻ പൃഥ്വിരാജ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായിട്ടുള്ള എല്ലാവർക്കുമെതിരേ അന്വേഷണം നടത്തണമെന്നും കുറ്റക്കാരാണെന്ന് വ്യക്തമായാൽ മാതൃകാപരമായ ശിക്ഷാനടപടി ഉണ്ടാകണമെന്നും പൃഥ്വി രാജ് പറഞ്ഞു. അമ്മ സംഘടനയ്ക്ക് പരാതികള്‍ പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണമെന്നും ആരോപണങ്ങൾ ഉണ്ടെങ്കിൽ പഴുത്തടച്ചുള്ള അന്വേഷണങ്ങൾ ഉണ്ടാവണം എന്നും പൃഥ്വി കൂട്ടിച്ചേർത്തു.
അന്വേഷണത്തിനോടുവിൽ കുറ്റ കൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാതൃകപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. അങ്ങനെ തന്നെ ഇതിനൊരു അവസാനം ഉണ്ടാക്കാൻ സാധിക്കു ഉള്ളു. അനേഷണത്തിനോടുവിൽ ആരോപണങ്ങൾ കള്ളമായിരുന്നു എന്ന് തെളിയിക്കപെട്ടാൽ മറിച്ചും മാതൃകാപരമായ ശിക്ഷാ നടപടികൾ ഉണ്ടാകണം. പവർ ഗ്രൂപ്പില്ലെന്ന് അവകാശപ്പെടാൻ തനിക്ക് കഴിയില്ല. എന്നാൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് അനുഭവപെട്ടിട്ടുമില്ല. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണമെന്നും പൃഥ്വിരാജ് മാധ്യമങ്ങളോട് പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ടത് ഇരകളുടെ പേരുകളാണ്.കമ്മിറ്റിയുമായി ആദ്യം സംസാരിച്ചത് താൻ ആണെന്നും എല്ലാ സംഘടനകളുടെയും തലപ്പത്ത് സ്ത്രീ പ്രാതിനിധ്യം ഉണ്ടാകണമെന്നും നടൻ കൂട്ടിച്ചേർത്തു.സിനിമയിൽ വിലക്കും ബഹിഷ്കരണവും പാടില്ലായെന്നും നടൻ പറഞ്ഞു.