Banner Ads

പാങ്ങോട്ട് നിർത്തിയിട്ടിരുന്ന പ്രിയദർശനി ബസുകൾക്ക് നേരെ കല്ലേറ്; ചില്ലുകൾ തകർത്തു

പാങ്ങോട്: തിരുവനന്തപുരത്ത് കെഎസ്ആർടിസിയുടെ പ്രിയദർശനി ബസുകൾക്ക് നേരെ കല്ലേറ്. വെഞ്ഞാറമൂട്, കിളിമാനൂർ ഡിപ്പോകളിലെ ബസുകൾക്ക് നേരെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. കല്ലേറിൽ രണ്ട് ബസുകളുടെയും മുൻവശത്തെ ചില്ലുകൾ തകർന്നു.

പരപ്പ് ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന ബസിന് നേരെയും, അവിടെ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്ക് സർവീസ് നടത്താനിരുന്ന ബസിന് നേരെയും തുടരെ ആക്രമണം ഉണ്ടാകുകയായിരുന്നു. സംഭവത്തിൽ കെഎസ്ആർടിസി അധികൃതർ പാങ്ങോട് പോലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ആക്രമണം നടത്തിയ സംഘത്തിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.