Banner Ads

പോളണ്ടിലേക്കും ഉക്രൈനിലേക്കും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ടിലേക്കും ഉക്രൈനിലേക്കും ദ്വിരാഷ്ട്ര സന്ദർശനം നടത്തും. പ്രധാനമന്ത്രി ആദ്യം ആഗസ്റ്റ് 21 മുതൽ 22 വരെ പോളണ്ട് സന്ദർശിക്കും. തുടർന്ന് ആഗസ്റ്റ് 23 ന് കൈവിലേക്ക് പോകും.

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പോളണ്ടിലേക്കും ഉക്രൈനിലേക്കും ദ്വിരാഷ്ട്ര സന്ദർശനം നടത്തും. വിദേശകാര്യ മന്ത്രാലയം പറയുന്നത് പ്രധാനമന്ത്രി ആദ്യം ആഗസ്റ്റ് 21 മുതൽ 22 വരെ പോളണ്ട് സന്ദർശിക്കും എന്നാണ്. തുടർന്ന് ആഗസ്റ്റ് 23 ന് കൈവിലേക്ക് പോകും. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രധാനമന്ത്രി മോദി തന്റെ വിടവാങ്ങൽ പ്രസ്‌താവനയിൽ അഭിനന്ദിച്ചു.

‘എന്റെ പോളണ്ട് സന്ദർശനം ഞങ്ങളുടെ നയതന്ത്ര ബന്ധത്തിന്റെ 70 വർഷം ആഘോഷിക്കുന്ന വേളയിലാണ്. മധ്യ യൂറോപ്പിലെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയാണ് പോളണ്ട്. ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള ഞങ്ങളുടെ പരസ്‌പര പ്രതിബദ്ധത ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നു. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനെയും പ്രസിഡന്റ് ആൻഡ്രെഡ്ജ് ഡൂഡയേയും ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നാണ് അദ്ദേഹം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *