Banner Ads

രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി ; ഈ ആഴ്ച കേരളത്തിൽ എത്തും

തിരുവനന്തപുരം:ഇന്ത്യാ-പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ഒഴിവാക്കിയയായി റിപ്പോർട്ടുകളുണ്ടായിരുന്നു.രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി ഈ ആഴ്ച കേരളത്തിൽ എത്തും. ഈ മാസം 18ന് കോട്ടയത്ത് എത്തി 19ന് ശബരിമല ദർശനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്.

നിശ്ചയിച്ച തീയതികളിൽ തന്നെ രാഷ്ട്രപതി എത്തുമെന്നാണ് സൂചന. പ്രോഗ്രാം വിവരങ്ങൾ രാഷ്ട്രപതിഭവൻ ഇന്ന് സംസ്ഥാന സർക്കാരിനു കൈമാറും. കുമരകത്താവും രാഷ്ട്രപതിക്കു താമസസൗകര്യം ഒരുക്കുക. പാലാ സെന്റ് തോമസ് കോളജിലെ പരിപാടിയിലും പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി കോട്ടയം, പത്തനംതിട്ട ജില്ലകളിലും ശബരിമലയിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.

എന്നാൽ സന്ദർശനം ഒഴിവാക്കിയെന്ന സൂചനയുടെ അടിസ്ഥാനത്തിൽ ഒരുക്കങ്ങളും നിർത്തിവച്ചു. എന്നാൽ ഇപ്പോൾ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ശബരിമലയിൽ റോഡുകളുടെ നവീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *