Banner Ads

സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധം; നിയമലംഘകർക്ക് കടുത്ത പിഴയും പെർമിറ്റ് റദ്ദാക്കലും

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ് (എംവിഡി). യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് എന്നിവ സംബന്ധിച്ച പരാതികൾ വർധിച്ച സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്.

പിസിസി ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന ബസ് ഉടമകൾക്കെതിരെയും ശക്തമായ നിയമനടപടിയുണ്ടാകും. നിയമം ലംഘിക്കുന്ന ബസുകൾക്ക് 7,500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എംവിഡി അറിയിച്ചു