Banner Ads

പി.എം. ശ്രീ പദ്ധതി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി; കേന്ദ്ര മറുപടി ജനവഞ്ചനയ്ക്ക് തെളിവെന്ന് ആരോപണം

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പദ്ധതിയെക്കുറിച്ചുള്ള കേന്ദ്ര നിലപാട് ജനങ്ങളെ വഞ്ചിക്കുന്നതാണെന്നും പാർലമെന്റിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടി തന്നെയാണ് ഇതിന്റെ തെളിവെന്നും അദ്ദേഹം പറഞ്ഞു.

പി.എം. ശ്രീ പദ്ധതിയിൽ കേരളത്തിലെ ഒരു സംസ്ഥാന സർക്കാർ സ്കൂളും ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും മാത്രമാണ് നിലവിൽ ഈ പട്ടികയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.