ചെന്നൈ : നാമക്കലില്‍ ഗര്‍ഭച്ഛിദ്രം നടത്താനായി മരുന്നുകഴിച്ച പ്ലസ്ടു വിദ്യാര്‍ഥിനി അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തിരുച്ചെങ്കോട് പരുത്തിപ്പള്ളി സ്വദേശി 17 വയസ്സുകാരിയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്ത് അരവിന്ദ് (23) എന്ന യുവാവിനെ സംഭവത്തിൽ പോലീസ് അറസ്റ്റുചെയ്തു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു.
ഗര്‍ഭച്ഛിദ്രം നടത്താനായി മരുന്നുകഴിച്ചപ്പോള്‍ അമിതരക്തസ്രാവമുണ്ടാവുകയും ഉടനെ തന്നെ പെണ്‍കുട്ടിയെ സേലം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, പക്ഷെ ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തായ അരവിന്ദനെ കുറിച്ച് വിവരം ലഭിച്ചു. പോക്സോനിയമപ്രകാരം എലച്ചിപ്പാളയം പോലീസ് കേസെടുത്ത് അരവിന്ദനെ അറസ്റ്റു ചെയ്തു.