Banner Ads

ചെമ്മീനിൽ പ്ലാസ്റ്റിക് ; കണ്ടെതായി പഠന റിപ്പോർട്ട്.

കൊല്ലം: ചെമ്മീനിൽ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്ന് പഠന റിപ്പോർട്ടിൽ, പാകം ചെയ്യുമ്‌ബോൾ ചെമ്മീനിന്റെ അന്നനാളം നീക്കംചെയ്യ് കഴിക്കണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയെരുതെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.ഫാത്തിമ മാതാ നാഷണൽ കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവി ഡോ. സർലീ്റേതാണ് പഠനം.

അന്താരാഷ്ട്ര ശാസ്ത്ര ജേണലായ സ്പ്രിങ്ങർ നേച്ചറിന്റെ ഡിസ്‌കവർ എൺവയോൺമെന്റിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.കയറ്റുമതി ചെയ്യുന്ന നാരൻ, ടൈഗർ, കഴന്തൻ, കുഴിക്കാര ചെമ്മീനുകളുടെ ദഹന നാളത്തിലെ പ്ലാസ്റ്റിക് ധൂളീസാന്നിധ്യത്തെപ്പറ്റിയാണ് പഠനം നടത്തിയത്. 31.6 ശതമാനം നാരുകൾ, 32.4 ശതമാനം പെല്ലറ്റ്, 33.38 ശതമാനം ഗോളം, 2.47 ശതമാനം ഫ്രാന്മെന്റ് തുടങ്ങി വിവിധ ആകൃതികളിലും കറുപ്പ് നീല, ചുവപ്പ്, സുതാര്യമായത് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ളതുമായ ശരാശരി മൂന്നുതരികൾ ഓരോ ഇനം ചെമ്മീനിലും കണ്ടെത്തി.

ചെമ്മീൻ നല്ലപോലെ വൃത്തിയാക്കി അതിന്റെ അന്നനാളം നീക്കി പാകം ചെയ്യുന്നതിലൂടെ നമ്മുടെ ഉള്ളിലേക്ക് ചെമ്മീൻ വഴിയുള്ള പ്ലാസ്റ്റിക് ധൂളീപ്രവേശം തടയാമെന്ന് സർലീൻ പറയുന്നു.ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ വെയിലും മഴയുമേറ്റ് പൊടിഞ്ഞു കടലിൽ ചേരുന്നുണ്ട്. വായു, മഴവെള്ളം മലിനജലം കടലിലും കരയിലും നഷ്ടപ്പെട്ടതും ഉപേക്ഷിക്കുന്നതുമായ മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുൾപ്പെടെ ഒട്ടേറെ സ്രോതസ്സുകൾ കടലിലേക്ക് എത്തിച്ചേരുന്ന ഇത്തരം പ്ലാസ്റ്റിക് ധൂളികളുടെ ഉറവിടമാകുന്നു.
ഈ തരികൾ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവികൾ തുടങ്ങിയവയെ ചെമ്മീൻ ആഹാരമാക്കുന്നു. ചെമ്മീൻ കഴിക്കുന്ന മനുഷ്യനോ മൃഗമോ ഉൾപ്പെടെ ഭക്ഷ്യശൃംഖലയിലെ എല്ലാ കണ്ണികളെയും ഇത് ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *