Banner Ads

യാത്രയ്ക്കിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിലെ പൈലറ്റ് മരണപ്പെട്ടു

ന്യൂയോർക്ക് : യാത്രയ്ക്കിടെ ടർക്കിഷ് എയർലൈൻസ് വിമാനത്തിലെ പൈലറ്റ് മരണപ്പെട്ടു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ ത്തുടർന്നാണ് പൈലറ്റ് മരിച്ചത്.  തുടർന്ന് വിമാനം ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി. തുർക്കിയുടെ തലസ്ഥാനമായ ഇസ്താംമ്ബുള്ളിലേക്ക് അമേരിക്കയിലെ സീറ്റിൽ നഗരത്തിൽ നിന്ന് പറക്കുകയായിരുന്നു വിമാനം.

പൈലറ്റ് ഇൽസെഹിൻ പെഹ്ലിവാൻ(59) ആണ് മരിച്ചത്. യാത്രാമധ്യേ പൈലറ്റിന് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ തന്നെ പ്രഥമശുശ്രൂഷ നൽകാനുള്ള ശ്രമം നടത്തി.  എന്നാൽ പരാജയപ്പെട്ടതിനെ തുടർന്ന് വേറൊരു പൈലറ്റും സഹപൈലറ്റും ചേർന്ന് ന്യൂയോർക്കിൽ വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. എന്നാൽ ലാൻഡിങ്ങിനു മുമ്പെ തന്നെ പൈലറ്റ് പെഹ്ലിവാൻ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *