കാസർഗോഡ്: ജയിലിലിന് പുറത്ത് കണ്ണൂരിലെ സിപിഎം നേതാക്കൾ വൻ സ്വീകരണമാണ് ഒരുക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനും പാർട്ടി ജില്ലാ സെക്രട്ടറിഎം.വി. ജയരാജനും പ്രതികളെ സ്വീകരിക്കാനെത്തിയിരുന്നു. ഹാരമണിയിച്ചും വലിയ ആരവങ്ങളോടെയുമാണ് നാല് പേരെയും പാർട്ടി സ്വീകരിച്ചത്. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്ക്‌കരൻ എന്നിവരാണ് ഇന്ന് ജയിൽ മോചിതരായത്.