ദോഹ:’പാസ്പോര്‍ട്ട് സേവാ’ പ്രവർത്തനം തിങ്കളാഴ്ച പുനരാരംഭിക്കും. വെബ്സൈറ്റിലെ സാങ്കേതിക അറ്റകുറ്റപ്പണിമൂലം രണ്ടു ദിവസങ്ങളിലായി മുടക്കത്തിലായിരുന്നുവെള്ളിയാഴ്ച വൈകുന്നേരം 5.30ന് ആരംഭിച്ച സാങ്കേതിക അറ്റകുറ്റപ്പണിയെ തുടർന്ന് ശനി, ഞായർ ദിവസങ്ങളില്‍ പാസ്പോർട്ട് സേവനങ്ങള്‍ ലഭ്യമല്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചിരുന്നു ഖത്തർ സമയം തിങ്കളാഴ്ച പുലർച്ചെ 3.30 മുതല്‍ പാസ്പോർട്ട് സേവ വെബ്സൈറ്റ് പഴയതുപോലെ പ്രവർത്തനമാരംഭിക്കും. പാസ്പോർട്ട്, തത്കാല്‍ പാസ്പോർട്ട്, പി.സി.സി ഉള്‍പ്പെടെ സേവനങ്ങള്‍ ഞായറാഴ്ചയും ലഭിക്കില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്