
ദോഹ: സാങ്കേതിക അറ്റകുറ്റപ്പണി തുടരുന്നത് കാരണം ഖത്തർ ഇന്ത്യൻ എംബസിയില്‍ ഞായാറാഴ്ച ഉച്ചക്ക് 3.30 വരെ പാസ്പോർട്ട് സേവനങ്ങള്‍ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.പാസ്പോർട്ട്, തല്‍കാല്‍ ഉള്‍പ്പെടെ അനുബന്ധ സേവനങ്ങള്‍ എന്നിവ ശനിയാഴ്ചയും ഞായറാഴ്ച വൈകുന്നേരം വരെയും ലഭ്യമാകില്ല. അതേസമയം, കോണ്‍സുലാർ, വിസ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാവില്ല.മുൻ ആഴ്ചകളിലും പോർട്ടലിന്റെ സാങ്കേതിക അറ്റകുറ്റപ്പണി പാസ്പോർട്ട് സേവനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ ഞായറാഴ്ച വരെയാണ് സേവാ പോർട്ടലിന്റെ സേവനം മുടങ്ങുന്നത്.