കാട്ടാക്കട: തിങ്കളാഴ്ച രാവിലെ കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ പേഴുംമൂട് പെട്രോള്‍ പമ്ബിന് സമീപം കൊടുംവളവിലാണ് ഡീസല്‍ ഒഴുകിയത്.വ്യാപാരികളും യാത്രക്കാരും അറിയിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട അഗ്നിരക്ഷ സേനയെത്തി റോഡില്‍ വെള്ളം ചീറ്റി ഡീസല്‍ നീക്കം ചെയ്തു. തുടർന്ന് ഗതാഗതം പുനരാരംഭിച്ചു.
വളവിലൂടെ അമിത വേഗതയില്‍ പോകുമ്ബോള്‍ ബസ് ചരിഞ്ഞു ടാങ്കില്‍ നിന്ന് ഡീസല്‍ ചോർച്ച പതിവാണ്. ചോർന്ന് ഡീസല്‍ റോഡിലൂടെ ഒഴുകി. പിന്നാലെ വന്ന നിരവധി വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.ഇത് പലപ്പോഴും വളവുകളില്‍ അപകടം ഉണ്ടാക്കുന്നുണ്ട്.നിയന്ത്രണം വിട്ട പല വാഹനങ്ങളും കൂട്ടിയിടിക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.