പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തെ പരസ്യമായി വിമർശിച്ച് ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാൽ. പത്മജാ വേണുഗോപാല്‍ ചോദിക്കുന്നത് പാലക്കാട് ഒരു ആണ്‍കുട്ടി പോലും മത്സരിക്കാനില്ലേ എന്നാണ്. രാഹുലിന്റെ മുൻകാല നടപടികൾ കെ കരുണാകരന്റെ കുടുംബത്തിനെതിരായ നടപടികൾ പ്രത്യേകിച്ച് തങ്ങളുടെ അമ്മയെ ചെളിവാരിപൂശിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനായി കോണ്‍ഗ്രസുകാര്‍ക്ക് കിട്ടിയുള്ളോ എന്നും പത്മജ വേണുഗോപാല്‍ ചോദിച്ചു.
മുതിര്‍ന്ന നേതാവായ കെ മുരളീധരന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നതായും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകന് പാർട്ടി സീറ്റ് നൽകില്ലെന്ന് അവർ നേരത്തെ പ്രവചിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചുവെന്നും പാലക്കാട് ജില്ലാ നേതൃത്വം ഏകകണ്ഠമായി ശുപാർശ ചെയ്തിട്ടും സംസ്ഥാന നേതൃത്വം കെ മുരളീധരന് സീറ്റ് നിഷേധിച്ചതായി പത്മജ വേണുഗോപാൽ വെളിപ്പെടുത്തി.