എഐസിസി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അതുകൊണ്ട് തന്നെ അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കൂടാതെ അന്‍വറിന്റെ സ്ഥാനാര്‍ത്ഥികള്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കില്ലെന്നും സതീശന്‍ പറഞ്ഞു. യുഡിഎഫുമായി സഹകരിക്കാന്‍ അന്‍വര്‍ മുന്നോട്ട് വച്ച ഉപാധി കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിച്ച് അന്‍വറിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കണമെന്നായിരുന്നു അന്‍വറിന്റെ ആവശ്യം. യുഡിഎഫിനോട് വിലപേശാന്‍ അന്‍വര്‍ ഇതുവരെ വളര്‍ന്നിട്ടില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു