കൊല്ലം : പ്രസവം കഴിഞ്ഞ് 27-ാം ദിവസം വീട്ടിലെത്തിയ യുവതിയെ ക്രൂരമായി മർദിച്ചു. കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശിനിയായ അലീനക്കാണ് ക്രൂരമര്‍ദ്ദനം ഉണ്ടായത്. കുഞ്ഞിന് പാല് നല്‍കിയില്ലെന്ന കാരണത്താലാണ് തന്നെ ക്രൂരമായി മർദ്ദിച്ചതെന്നാണ് പത്തൊമ്പത് കാരിയായ യുവതി പരാതിയിൽ പറയുന്നത്. യുവതിയെ കെട്ടിയിട്ടാണ് മർദിച്ചത്. കയറ് കൊണ്ട് കയ്യും കാലും കെട്ടിയിട്ടിരുന്നു.
ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ഭര്‍തൃപിതാവും ഭര്‍തൃമാതാവും കൂടിയാണ് മര്‍ദ്ദിച്ചത് എന്നാണ് യുവതി പറയുന്നത്. മര്‍ദ്ദനത്തില്‍ യുവതിയുടെ ശരീരം മുഴുവൻ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. അവർ തന്നെ ആക്രമിക്കുകയും ശ്വാസം തടസ്സപ്പെടുത്തുകയും അബോധാവസ്ഥയിൽ മർദിച്ചതായും യുവതി അവകാശപ്പെടുകയും ചെയ്യുന്നു. എന്നാൽ യുവതി സംഭവത്തില്‍ പരാതി നല്‍കിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലായെന്നും യുവതി പറയുന്നു.