പത്തനംതിട്ട: പ്രതികളായ അലീന, അഷിത, അഞ്ജന എന്നിവർക്ക് പത്തനംതിട്ട കോടതിയാണ് ജാമ്യം നൽകിയത്. ഇക്കഴിഞ്ഞ നവംബർ 22നായിരുന്നു അമ്മുവിന്റെ മരണത്തിൽ സഹപാഠികളായ അലീന, അഞ്ജന,അഷിത, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അമ്മുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
പൊലീസിന് നൽകിയ മൊഴിയിൽ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം മുന്നോട്ട് വെച്ചിരുന്നു. മകളെ ഇവർ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. നവംബർ പതിനഞ്ചിനാണ് അമ്മു ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും എടുത്ത് ചാടിയത്.തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. ഇതിന് പിന്നാലെയായിരുന്നു മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തത്.