Banner Ads

കൊല്ലം-എറണാകുളം മെമു സർവിസിന്റെ കോച്ചുകളുടെ എണ്ണം 12ല്‍നിന്ന് എട്ടായി ചുരുക്കി

കൊല്ലം : കൊല്ലം-എറണാകുളം 06443/44 മെമു സർവിസിന്റെ കോച്ചുകളുടെ എണ്ണം കുറച്ചു 12ല്‍നിന്ന് എട്ടായി കുറച്ചത് ട്രെയിൻ യാത്രക്കാർക്ക് ദുരിതമായി.വൻ തിരക്കാണ് ഇതുമൂലം. തിരക്കില്‍ യാത്രക്കാർക്ക് എളുപ്പത്തില്‍ കയറാനും ഇറങ്ങാനും കഴിയാത്ത സാഹചര്യമാണ്.യാത്രക്കാരുടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി നാല് കോച്ചുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എം.പി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി.

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ പ്രശ്നം വിശദമായി പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി മറുപടി ലഭിച്ചെന്ന് എം.പി പറഞ്ഞു. വൈകീട്ട് 6.15ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന മെമുവിലാണ് ഏറെ തിരക്ക്. രാവിലെ തിരിച്ച്‌ കൊല്ലത്തുനിന്ന് എറണാകുളത്തിനുള്ള മെമുവിലും തിരുവല്ല കഴിഞ്ഞാല്‍ വലിയ തിരക്കാണ്.ജനങ്ങളുടെ ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് യാത്രക്കാരുടെ ആവശ്യം അടിയന്തിര പരിഗണനയില്‍ എടുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *