
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായതോടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. സാഹചര്യം വിലയിരുത്തി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിലുണ്ട്.
ഓറഞ്ച് അലർട്ട് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.യെല്ലോ അലർട്ട് സംസ്ഥാനത്തെ മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.