
ചെന്നൈ : നിയമസഭയിൽ തനിക്കെതിരെയുള്ള അതിരുവിട്ട മുഖസ്തുതി പ്രസംഗങ്ങൾ തടഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ്യെ വാനോളം പുകഴ്ത്തി സംസാരിക്കുന്ന എംഎഎൽഎമാരെ സഭാ സ്പീക്കറും മന്ത്രിയും ഇടപെട്ട് വിലക്കി. പ്രശംസകൾ സഭയിൽ അനുവദിക്കരുതെന്ന് വിജയ് രേഖാമൂലം ആവശ്യപ്പെട്ടതായി സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു.
അംഗങ്ങൾ സഭയിൽ വിഷയത്തിൽ മാത്രം പ്രസംഗിച്ചാൽ മതിയെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി വിജയ് മുഖസ്തുതി ഒട്ടും ഇഷ്ടപ്പെടാത്ത വ്യക്തിയാണെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു. മറ്റു മുഖ്യമന്ത്രിമാരെപ്പോലെയല്ല വിജയ് എന്നും സഭയിൽ അതത് വകുപ്പുകളെക്കുറിച്ചും ജനക്ഷേമ വിഷയങ്ങളെക്കുറിച്ചും മാത്രം സംസാരിച്ചാൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.