
തിരുവനന്തപുരം: ലഹരിക്കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വർഷമായി അവർ ഒന്നും ചെയ്തിട്ടില്ലെന്ന് വിമർശിച്ച അദ്ദേഹം, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ആരാണെങ്കിലും രാഷ്ട്രീയം നോക്കാതെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട വാർത്താ കാർഡുകളും ലിങ്കുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ പൊലീസിന് പങ്കുണ്ടെന്ന ആരോപണവും ആഭ്യന്തര മന്ത്രി നിഷേധിച്ചു. സോഷ്യൽ മീഡിയയിൽ നിന്ന് ലിങ്കുകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, പൊലീസ് അത്തരം കാര്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.