ബാംഗ്ലൂർ : ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനോട് പ്രതികരിച്ച് തെലുങ്ക് താരം നാനി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മലയാളം സിനിമാ വ്യവസായത്തിലെ സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തെക്കുറിച്ച് താരം ആശങ്ക പ്രകടിപ്പിച്ചതും അത് ഭയപ്പെടുത്തുന്നുവെന്ന് പറയുകയും ചെയ്തത്. നിർഭയ കേസ് മുതൽ ഇത് എന്നെ അലോസരപ്പെടുത്തുന്നു. ഇത് ഒരിക്കലും അവസാനിക്കില്ല, എന്നെ ഇത് നിരന്തരം ശല്യപെടുത്തുകയാണ്. ഫോണിലൂടെ സ്ക്രോൾ ചെയ്യാൻ എനിക്ക് ഭയം ആണ്, നമ്മൾ ഒരു സോഷ്യൽ മീഡിയ ബൂമിന്റെ നടുവിലാണ് ഉള്ളത്.
എല്ലാവരും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ്, അതിന്റെ ഉയരത്തിലെത്തുന്ന എന്തും ഒടുവിൽ കുറയാൻ തുടങ്ങുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് നാനി NDTV യോട് പറഞ്ഞു. 20 വർഷം മുൻപ് മികച്ചതായിരുന്നു. ഇപ്പോൾ ഏറ്റവും മോശമായ അവസ്ഥയിലാണ് നമ്മൾ എന്ന് എനിക്ക് തോന്നുന്നു. ഈ വാർത്തകളെല്ലാം കേൾക്കുമ്പോൾ പ്രത്യേകിച്ച് സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു അല്ലെങ്കിൽ ആർക്കും എന്തും പറയാം ചെയ്യാം, അവർക്ക് അതിൽ നിന്നും രക്ഷപ്പെടാൻ കഴിയുമെന്നും തോന്നുന്നുണ്ടെങ്കിൽ 20 വർഷം മുൻപുള്ള സ്ഥിതി വളരെ മികച്ചതായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും നാനി കൂട്ടിച്ചേർത്തു.