
പാലക്കാട്: എലപ്പുള്ളിയില്‍ കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വനംവകുപ്പ് വെടിവച്ചു കൊന്നു. കരയിലേക്ക് കയറ്റിയാല്‍ അപകട സാധ്യതയുള്ളതിനാലാണ് വനംവകുപ്പ് വെടിവച്ചു കൊന്നത്.
പന്നികളുടെ കഴുത്തില്‍ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവച്ചത്. കിണറ്റില്‍ കാട്ടുപന്നികള്‍ വീണത് വനംവകുപ്പിനെ അറിയിച്ചു എങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തിയത് എന്ന് നാട്ടുകാര്‍ ആരോപിച്ചു.