തിരുവനന്തപുരം : ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായിരിക്കുന്ന മുകേഷ് എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് ശശി തരൂര്‍ എം പി. ഏതൊരാള്‍ക്കും താൻ നിരപരാധിയാണെന്ന് തെളിയിക്കാന്‍ അവകാശമുണ്ടെന്ന് സ്വകാര്യ ചാനലിനോട് അദ്ദേഹം പറഞ്ഞു. നിരപരാധിയാണോ അതോ അല്ലേയെന്ന് ആദ്യം തെളിയട്ടെ, അതിന് ശേഷം പോരേ ബാക്കി ചര്‍ച്ചകള്‍? ഒരാള്‍ക്കെതിരെ ഒന്നിലധികം പരാതികള്‍ ഉണ്ടെങ്കില്‍ അത് ഗൗരവത്തോടെ അന്വേഷിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞത് പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളെല്ലാം കളവാണെന്നാണ്. മുകേഷ് നിരപരാധിയാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ ശ്രമിക്കും. കേസില്‍ ഹാജരാക്കാന്‍ കഴിയുന്ന തെളിവുകളെ സംബന്ധിച്ച് മുകേഷിനോട് ചര്‍ച്ച ചെയ്തു. സത്യസന്ധമായ അന്വേഷണം ഉണ്ടാകട്ടെയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. മുകേഷിന്റെ കാര്യത്തിൽ സി പി എമ്മിന്റെ അന്തിമ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തീരുമാനമെടുക്കും. സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷമായിരിക്കും രാജി വെയ്ക്കണോയെന്ന തീരുമാനം പ്രഖ്യാപിക്കുക.