Banner Ads

കാലവർഷക്കെടുതി: മരിച്ചവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രളയ പ്രതിരോധത്തിന് എ.ഐ സാങ്കേതികവിദ്യയും ലാന്റ് ഓഡിറ്റിംഗും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി.പ്രളയക്കെടുതിയിൽ വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതം ധനസഹായം നൽകും.മരിച്ചവരുടെ സംസ്‌കാര കർമ്മങ്ങൾക്കായി 10,000 രൂപ വീതം അനുവദിച്ചു.2024-ൽ തൃശൂരിൽ കാലവർഷക്കെടുതിയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന ധനസഹായ തുകയും അനുവദിച്ചു.

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 26 പേർ മരണപ്പെട്ടു.നിലവിൽ സംസ്ഥാനത്തൊട്ടാകെ 462 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ മാസം 8-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.ഇന്ത്യക്ക് തന്നെ മാതൃകയാകുന്ന വിധത്തിൽ അത്യാധുനിക കാലാവസ്ഥാ പ്രവചന സംവിധാനവും ഫ്ലഡ് മാപ്പിംഗും നിലവിൽ കൊണ്ടുവരും.ഡാം മാനേജ്‌മെന്റിനായി എ.ഐ (AI) ഡ്രൈവൻ സാങ്കേതികവിദ്യ ഏർപ്പെടുത്തും.

ഡാമുകളിലെയും നദികളിലെയും മണലും മാലിന്യങ്ങളും അടിയന്തരമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.നദീതീര കയ്യേറ്റങ്ങൾ കണ്ടെത്താൻ പ്രത്യേക ലാന്റ് ഓഡിറ്റിംഗ് നടത്തും.ദുരന്തനിവാരണ മേഖലയിൽ പ്രഗത്ഭരായ വിദഗ്ദ്ധരുടെ വലിയൊരു സംഘത്തെ നിയമിക്കും.പ്രിയദർശിനി’ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക്, തെറ്റ് പറ്റിയെന്ന് മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി ഈ വിഷയത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി