Banner Ads

രേഖകളില്ലാതെ കാറില്‍ പണം കടത്ത്; പിടികൂടി തിരഞ്ഞെടുപ്പ് സ്ക്വാഡ്

തൃശൂർ: ചെറുതുരുത്തിയില്‍ രേഖകളിൾ ഒന്നും ഇല്ലാത്ത കാറില്‍ കടത്തുകയായിരുന്ന 25 ലക്ഷം രൂപ പിടികൂടി.ഇന്ന് രാവിലെ 9.30 ഓടെ ആയിരുന്നു സംഭവം. ചെറുതുരുത്തി കേരള കലാമണ്ഡലത്തിന് മുൻപില്‍ തിരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പണം പിടികൂടിയത്.ഷോർണൂർ കുളപ്പുള്ളി സ്വദേശികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിശോധനയ്ക്കിടെ പണത്തിന്റെ രേഖകള്‍ ഒന്നും വാഹനത്തില്‍ ഉണ്ടായിരുന്നവർക്ക് കാണിക്കാനായില്ല. ചെറുതുരുത്തി ചേലക്കര മണ്ഡലത്തിന്റെ അതിർത്തി പ്രദേശമാണ് .KL 51 P 4500 എന്ന നമ്ബറുള്ള കാറിലായിരുന്നു പണം കടത്താൻ ശ്രെമിച്ചത്.അതുകൊണ്ടുതന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്നിരുന്ന കള്ളപ്പണo ഇതെന്നാണ് പ്രധാനമായും സ്‌ക്വാഡ് പരിശോധിക്കുന്നത്.രാവിലെ മുതല്‍ തന്നെ സ്ക്വാഡ് ഇവിടെ വാഹന പരിശോധന നടത്തിവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *