Banner Ads

മിസ് ഗ്ലാം വേൾഡ് 2026: രാജ്യാന്തര സൗന്ദര്യമത്സരത്തിലെ മത്സരാർത്ഥികൾ ഇടുക്കിയിലെത്തി

ഇടുക്കി : 18 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ആനച്ചാലിലെ വൈബ് റിസോർട്ടിലെത്തി പരിശീലന പരിപാടികളിലും ഉദ്ഘാടന ചടങ്ങുകളിലും പങ്കെടുത്തു.കൊച്ചിയിൽ നടക്കുന്ന മിസ് ഗ്ലാം വേൾഡ് 2026 മത്സരത്തിന് മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുന്ദരിമാർ ഇടുക്കി ജില്ലയിലെ ആനച്ചാലിലെ വൈബ് റിസോർട്ടിൽ എത്തി. ഇന്ത്യ.ചൈന, ഫ്രാൻസ്, മെക്സിക്കോ, യു.എ.ഇ, റഷ്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 18 ഓളം മത്സരാർഥികളാണ് പരിപാടിയുടെ ഭാഗമായി മൂന്നാറിലെത്തിയത്.

മത്സരത്തിന് മുന്നോടിയായുള്ള പരിശീലന പരിപാടികളും റിസോർട്ടിൽ സംഘടിപ്പിച്ചു. തുടർന്ന് വൈബ് റിസോർട്ടിലെ പുതിയ ഇൻഫിനിറ്റി പൂളിന്റെ ഉദ്ഘാടനവും സുന്ദരിമാരുടെ സാന്നിധ്യത്തിൽ നടന്നു.മൂന്നാറിന്റെ പ്രകൃതി സൗന്ദര്യവും കുളിർമയും ആസ്വദിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരാർഥികൾ പ്രതികരിച്ചു.

മുൻപ് ക്രിസ്മസ് കേക്ക് മിക്സിംഗ് ചടങ്ങുകളിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ വൈബ് റിസോർട്ടിൽ പങ്കെടുത്തിരുന്നു.ചടങ്ങിൽ ഡോ. ജോളി ആന്റണി, ജെറിൻ ഫിലിപ്പ്, ഡോ. അജിത് രവി, ജിഹാദ് ഹുസൈൻ, പ്രവീൺ എന്നിവർ പങ്കെടുത്തു.