കണ്ണൂർ: കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ എ.ഡി.എം ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി.ഈ വിഷയത്തില്‍ സർക്കാരും പാർട്ടിയും അന്വേഷണം നടത്തുന്നുണ്ട്. കളക്ടർക്കെതിരായ വിമർശനവും സർക്കാർ അന്വേഷണത്തിൻ്റെ ഭാഗമാണ്. അന്വേഷണത്തിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യയ്ക്ക് എതിരായ നടപടി പാർട്ടിയുടെ ധീരമായ തീരുമാനമാണെന്ന് മന്ത്രി. പറഞ്ഞു