Banner Ads

തിരുപ്പൂരിൽ പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം; ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു.

തിരുപ്പൂർ: അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത് ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു.അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.സമീപത്തെ രണ്ട് വീടുകള്‍ പൂർണമായി നശിച്ചു.മരിച്ചവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.തിരിപ്പൂർ സ്വദേശികളായ 9 മാസം പ്രായമായ ആലിയ ഷെഹ്റിൻ, കുമാർ (45) എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *