
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില താഴേക്ക്. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,245 രൂപയിലും, ഒരു പവൻ സ്വർണത്തിന്റെ വില 1,05,960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അതേസമയം, സാധാരണക്കാർ അധികം വാങ്ങുന്ന 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,885 രൂപയിലെത്തി,കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ കയറ്റിറക്കങ്ങൾക്കാണ് സ്വർണവിപണി .
മൂന്ന് ദിവസം കൊണ്ട് മാത്രം പവന് 4,560 രൂപ കൂടിയ ശേഷമാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ വില താഴാൻ തുടങ്ങിയത്.കഴിഞ്ഞ ചൊവ്വാഴ്ച മാത്രം ഒറ്റയടിക്ക് പവന് 1,000 രൂപ കുറഞ്ഞിരുന്നു.ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ ആകെ കുറഞ്ഞത് 1,820 രൂപയാണ്.ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതിനെ തുടർന്ന് മേയ് 13-ന് ഒറ്റയടിക്ക് പവന് 10,200 രൂപയോളം വർധിച്ചു. ഇതോടെ മേയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,23,120 രൂപയിൽ പവൻ വില എത്തിയിരുന്നു. മാർച്ച് അവസാന വാരം നാല് ദിവസത്തിനിടെ പവന് 3,480 രൂപ വർധിച്ചു. മാർച്ച് 23-ന് വില ഒരു ലക്ഷത്തിന് താഴേക്ക് പോയെങ്കിലും വൈകിട്ടോടെ വീണ്ടും ലക്ഷം കടന്നു.
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത് ജനുവരി 29-നായിരുന്നു. അന്ന് പവന് ഒറ്റയടിക്ക് 8,640 രൂപ വർധിച്ച് സർവകാല റെക്കോർഡായ 1,31,160 രൂപയിൽ (ഗ്രാമിന് 16,395 രൂപ) വില എത്തിയിരുന്നു.2025 ജനുവരിയിൽ വെറും 57,000 രൂപയുണ്ടായിരുന്ന പവൻ വിലയാണ് വർഷാവസാനത്തോടെ ഒരു ലക്ഷം ഭേദിച്ചത്. തുടർന്ന് 2026 ജനുവരി 5-ന് വീണ്ടും പവന് 1,160 രൂപ വർധിച്ച് ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിക്കുകയായിരുന്നു.