Banner Ads

മഹാനവമി; നാളെ സംസ്ഥാനത്ത് പൊതുഅവധി

തിരുവനന്തപുരം: പൂജ വയ്പ്പ് പ്രമാണിച്ച്‌ ഒക്ടോബർ 11 വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിക്കണമെന്ന് യോഗക്ഷേമ സഭ , ശ്രേഷ്ഠാചാര സഭ എന്നീ ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.നെഗോഷ്യബിള്‍ ഇൻസ്ട്രമെന്റ് ആക്‌ട് പ്രകാരമാണ് അവധി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.

ഭാരതീയ അദ്ധ്യാപക പരിഷത്ത് കേരളാ ഘടകം, ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് (ഉവാസ്) പൊതു അവധി ആവശ്യപ്പെടുകയും മന്ത്രിമാർക്ക് നിവേദനം നല്‍കുകയും ചെയ്തു.കേരളാ സംസ്ഥാന എംപ്ലോയീസ് സംഘ് പൂജ വെയ്പ്പിനു പൊതു അവധി ആവശ്യപ്പെടുകയും ആചാര സമ്ബ്രദായങ്ങള്‍ കാര്യകാരണ സഹിതം സർക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു.

സർക്കാർ കലണ്ടറുകളില്‍ പൂജവയ്പ്പ് ഒക്ടോബർ 10ന് എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും ഒക്ടോബർ 11 വെള്ളിയാഴ്ച അവധി നല്‍കിയില്ലാരുന്നു . ഇതിനെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. ഇതേ തുടർന്നാണ് ഒടുവില്‍ ഒക്ടോബര് 11 വെള്ളിയാഴ്‌ച്ച അവധി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ ബാങ്കുകള്‍ക്കും അവധിയാണ്.

Leave a Reply

Your email address will not be published. Required fields are marked *