
ടി.പി മാധേവേട്ടന് ഒരു മകനോട് എന്നപോലെ വാത്സല്യവും സ്നേഹമായിരുന്നു എന്നോട് ഉണ്ടായിരുന്നത് എന്ന് മോഹനലാൽ.അദ്ദേഹത്തിന്റെ കൂടെ ഒട്ടേറെ ചിത്രങ്ങളില്‍ പ്രവർത്തിക്കാൻ സാധിച്ചു.
ഒരു ചെറു പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ മാത്രമാണ് വിട നൽകാനാവുക എന്നാണ് ഫേസ്ബുക്കില്‍ മോഹൻലാല്‍ കുറിച്ചത്.
ലാലിന്റെ വാക്കുകള്‍-
”മലയാള ചലച്ചിത്രരംഗത്,നാല് പതിറ്റാണ്ടിലേറെയായി അറുനൂറിലേറെ ചിത്രങ്ങളില്‍ സ്വഭാവ നടനായി തിളങ്ങി നിന്ന പ്രിയപ്പെട്ട ടി പി മാധവേട്ടൻ വിടവാങ്ങി.അദ്ദേഹത്തിന്റെ കൂടെ ഒട്ടേറെ ചിത്രങ്ങളില്‍ പ്രവർത്തിക്കാൻ സാധിച്ചു. ഉയരങ്ങളില്‍, സർവ്വകലാശാല, മൂന്നാംമുറ, ഉള്ളടക്കം, പിൻഗാമി, അഗ്നിദേവൻ, നരസിംഹം, അയാള്‍ കഥയെഴുതുകയാണ്, നാടോടിക്കാറ്റ്, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, ട്വന്റി 20 തുടങി നിരവധി സിനിമകള്‍. ഒരു മകനോട് എന്നപോലെ വാത്സല്യവും സ്നേഹമായിരുന്നു അദ്ദേഹത്തിന് എന്നോടുണ്ടായിരുന്നത്.
താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു, പുഞ്ചിരികൊണ്ട് ഏവരുടേയും സ്‌നേഹം പിടിച്ചുപറ്റിയ മാധേവേട്ടന് വേദനയോടെ വിട”.മോഹൻലാലിനെ കാണണമെന്ന ആഗ്രഹം കുറച്ചു നാളുകളായി ടി.പി മാധവൻ പ്രകടിപ്പിച്ചിരുന്നുകഴിഞ ജനുവരിയിൽ തന്നെ സന്ദർശിച്ച മന്ത്രിയും നടനുമായ ഗണേശ് കുമാറിനോടും അദ്ദേഹം ആ ആഗ്രഹം പറഞ്ഞിരുന്നു.എന്നാല്‍ ആ ആഗ്രഹം സാധിക്കാതെയാണ് ടി.പി മാധവൻ ലോകത്തോട് വിട പറഞ്ഞത്.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മാധവൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 88 വയസായിരുന്നു. താരസംഘടനയായ അമ്മയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു ടി.പി മാധവൻ 600ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.നിവവില്‍ കൊല്ലം എൻ.എസ്. ഹോസ്പിറ്റല്‍ മോർച്ചറിയിൽ മാധവന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് റ്റല്‍ നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദർശനമുണ്ടാകും.വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കാരം.