തെറ്റ് ചെയ്തവരെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനും പാര്‍ട്ടിക്കും ഇല്ലെന്ന് എം.വി ഗോവിന്ദന്‍, പി വി അന്‍വര്‍ എല്‍എല്‍എ യുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണെന്നും ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും എം വി ഗോവിന്ദന്‍ പറഞ്ഞു.വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ എല്ലാ കാലത്തും ശ്രമിച്ചു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും വിവാദങ്ങള്‍ ഉണ്ടായിരുന്നു.ജനങ്ങളെ എല്ലാബോധ്യപ്പെടുത്തിട്ട് വീണ്ടും അധികാരത്തില്‍ എത്തി.കേരളത്തിലെ ഗവണമെന്റ് കൃത്യമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാം.തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.