
തിരുവനന്തപുരം : കുടുംബബജറ്റ് തകിടംമറിച്ച് വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള (ഗാർഹിക) എൽപിജി സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ ഒരു സിലിണ്ടർ പാചകവാതകത്തിന്റെ വില 951 രൂപ കടന്നു. മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില വർദ്ധിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ അടുക്കള ബജറ്റുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.